കാഠ്മണ്ഡു: നേപ്പാളിലെ ഗ്യാല്‍സണ്‍ കൊടുമുടിയും മനുഷ്യര്‍ മുന്നില്‍ കീഴടങ്ങി. ജുഗല്‍ ഹിമലിലെ ആരും കീഴടക്കാതിരുന്ന കൊടുമുടിയുടെ മുകളിലാണ് ചൊവ്വാഴ്ച മൂന്നു പര്‍വതാരോഹകര്‍ എത്തിയത്.
മുന്‍പ് ‘വിര്‍ജിന്‍ മൗണ്ടന്‍ ഓഫ് നേപ്പാള്‍’ എന്നറിയപ്പെട്ടിരുന്ന കൊടുമുടിയായിരുന്നു ഇത്. മനുഷ്യര്‍ക്കു മുന്നില്‍ കീഴടങ്ങിയതോടെ ഇനി ഈ പേരുണ്ടാവില്ല.
മായാ ഗുരുങ്, ഷര്‍മിളാ ഥാപ്പ, മിലന്‍ തമങ് എന്നിവരാണ് 6,151 മീറ്റര്‍ ഉയരമുള്ള കൊടുമുടി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കയറാനാരംഭിച്ചത്. എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോര്‍ഗെയുടെ പേരക്കുട്ടികളടങ്ങിയ ആറംഗ സംഘമായിരുന്നു ഇത്. എന്നാല്‍ കാലാവസ്ഥ മോശമായതോടെ മറ്റു മൂന്നുപേര്‍ ഹെലികോപ്ടറില്‍ തിരികെപ്പോവുകയായിരുന്നു. ഇവര്‍ മൂന്നുപേര്‍ക്കും ഹെലികോപ്ടറില്‍ കൊണ്ടുവന്ന അവശ്യസാധനങ്ങള്‍ നല്‍കി.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 145 കിലോമീറ്റര്‍ ദൂരമുള്ള സിന്ധുപാല്‍ചോക്ക് ജില്ലയിലാണു കൊടുമുടി സ്ഥിതിചെയ്യുന്നത്. നേപ്പാള്‍-ചൈന അതിര്‍ത്തിക്കു സമീപമാണ് ഈ കൊടുമുടി സഥിതി ചെയ്യുന്നത്.
Post Your Comments