KeralaLatest News

കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാനും കേരള രാഷ്ട്രീയത്തിലെ അതികായനുമായ കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായിവിജയൻ. കെഎം മാണിയുടെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായത്. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായത്. കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് അദ്ദേഹം പാത്രമായിരുന്നു. പുതിയ നിയമസഭാ സമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ടെന്നും കേരളത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button