
കോട്ടയം : തൊടുപുഴയിൽ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിൽ തെളിവെടുപ്പിനായാണ് ഒരു ദിവസത്തേക്ക് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിൽ പ്രതി അരുണിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്.
നിലവിൽ ഇടുക്കിയിലെ അഭയ കേന്ദ്രത്തിൽ കഴിയുന്ന ഏഴുവയസുകാരെന്റെ സഹോദരനെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
Post Your Comments