കണ്ണൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിവ അതത് വിതരണ കേന്ദ്രങ്ങളിലെത്തിച്ചു. തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറിയത്. ഇവിഎം നോഡല്‍ ഓഫീസറും തളിപ്പറമ്പ് എസ്ഡിഎമ്മുമായ എന്‍ ദേവീദാസ് തലശ്ശേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും സബ്കളക്ടറുമായ ആസിഫ് കെ യൂസഫിന് കൈമാറിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഇവ ബന്ധപ്പെട്ട എആര്‍ഒമാര്‍ അതത് നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിലെത്തിച്ച് അവ സീല്‍ ചെയ്ത് പൂട്ടി. ശക്തമായ പോലീസ് കാവലിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
മണ്ഡലംതല വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങള്‍: പയ്യന്നൂര്‍ – എകെഎഎസ്ജിവിഎച്ച്എസ്എസ് പയ്യന്നൂര്‍, കല്യാശ്ശേരി- ഗവ. ഗേള്‍സ് എച്ച്എസ്എസ് മാടായി, തളിപ്പറമ്പ്-സര്‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തളിപ്പറമ്പ്, ഇരിക്കൂര്‍- ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്, അഴീക്കോട്- കൃഷ്ണമേനോന്‍ വനിതാ കോളേജ് പള്ളിക്കുന്ന്, കണ്ണൂര്‍- മുനിസിപ്പല്‍ എച്ച്എസ്എസ് കണ്ണൂര്‍, ധര്‍മ്മടം- എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, മട്ടന്നൂര്‍- മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ തുണ്ടിയില്‍, തലശ്ശേരി- ഗവ.ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം, കൂത്തുപറമ്പ്-ഗവ.ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം.
നേരത്തേ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സോഫ്റ്റ്‌വെയര്‍ വഴി റാന്‍ഡമൈസേഷന്‍ നടത്തി ഓരോ മണ്ഡലത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും നിശ്ചയിച്ച് നല്‍കിയിരുന്നു. ജില്ലയിലെ 1,857 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2231 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്തത്്. പയ്യന്നൂര്‍- 216, കല്യാശ്ശേരി-203, തളിപ്പറമ്പ്- 233, ഇരിക്കൂര്‍- 221, അഴീക്കോട്- 185, കണ്ണൂര്‍- 179, ധര്‍മടം- 197, തലശ്ശേരി- 198, കൂത്തുപറമ്പ്- 206, മട്ടന്നൂര്‍-203, പേരാവൂര്‍-190 എന്നിങ്ങനെ 2231 വീതം ഇവിഎമ്മുകളും വിവിപാറ്റുകളും അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തത്.
Post Your Comments