കോഴിക്കോട് : സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. എസിപി ജമാലുദ്ദിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം രാഘവന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു.
മാധ്യമപ്രവർത്തകരാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം വീട്ടിൽ എത്തിയത്. തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് അഭിപ്രായം ചോദിച്ചുവെന്നും മൊഴി. സംഭവം എഡിറ്റ് ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് രാഘവൻ. ചാനലും അന്വേഷണത്തിന്റെ പരിധിയിലാണ്.ചാനൽ മേടവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴി രേഖപ്പെടുത്തും.യഥാർത്ഥ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുക്കും
മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്നും രാഘവൻ പറഞ്ഞു. മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments