Latest NewsIndiaElection 2019

നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കണമെന്നും വായ സർജിക്കൽ ടേപ്പ് കൊണ്ട് ഒട്ടിക്കണമെന്നും മമത ബാനർജി

മോദിയെ പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പുറത്താക്കണം

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കണമെന്നും, അദ്ദേഹം കളവ് പറയുന്നത് തടയാന്‍ അദ്ദേഹത്തിന്റെ വായ പ്ലാസ്റ്റര്‍ ഉപയോഗിച്ച്‌ ഒട്ടിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയുടെ ചുണ്ടില്‍ ലൂകോപ്ലാസ്റ്റ് (സര്‍ജിക്കല്‍ ടേപ്പ്) ഒട്ടിക്കണം. അങ്ങനെ അദ്ദേഹം കളവ് പറയുന്നത് തടയാന്‍ കഴിയും. രാജ്യത്തെ കരുതി മോദിയെ പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പുറത്താക്കണം’- മമത പറഞ്ഞു.

ബംഗാളിലെ നഗ്രാകതയിലെ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ പരാമര്‍ശം.അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ നാലര വര്‍ഷവും മോദി ലോകം ചുറ്റുന്ന തിരിക്കിലായിരുന്നെന്നും മമത കുറ്റപ്പെടുത്തി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്ബോള്‍ നിങ്ങള്‍ എവിടെയായിരുന്നു. നോട്ടു നിരോധനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തൊഴിലാളികള്‍ മരിച്ചപ്പോഴും കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപെട്ടപ്പോഴും മോദി എന്തു ചെയ്യുകയായിരുന്നു മമത ചോദിച്ചു.

ശാരദ, റോസ് വാലി, നാരദ അഴിമതികളിലൂടെ മമത ബംഗാളിനെ അപമാനിച്ചുവെന്നും ഓരോ പൈസക്കും ഉത്തരം തേടുമെന്നും നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button