Latest NewsIndia

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി ഈ വിദ്യാഭ്യാസ സ്ഥാപനം

ന്യൂഡല്‍ഹി:  മദ്രാസ് ഐഐടിയെ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി തിര‍ഞ്ഞെടുത്തു. : മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ എന്‍ഐആ‍ര്‍എഫ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് മദ്രാസ് ഐഐടി എത്തിയത്. ഡല്‍ഹി ഐഐടി രണ്ടാം സ്ഥാനവും മുംബൈ ഐഐടി മൂന്നാം സ്ഥാനവും കരഗതമാക്കി. ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ജെഎന്‍യു ഏഴാം സ്ഥാനത്താണ്. മദ്രാസ് ഐഐടി കഴിഞ്ഞ 3 വര്‍ഷമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്.

2016 ലാണ് മാനവവിഭവശേഷി മന്ത്രാലയം എന്‍ഐആ‍ര്‍എഫ് റാങ്കിങ് ആരംഭിച്ചത്. ഇത്തവണ എട്ട് മേഖലകളിലായാണ് റാങ്കിംങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button