തിരുവനന്തപുരം : കുട്ടികളില്‍ ശാസ്ത്രത്തെക്കുറിച്ചുളള താല്പരൃം വര്ദ്ധിതമാക്കുന്നതിനായി ഐ.എസ്.ആർ.ഒ ഒരുങ്ങുന്നു. യുവശാസ്ത്രജ്ജരില് ശാസ്ത്രത്തെക്കുറിച്ചുളള അറിവ് പകര്‍ന്ന് വലിയ ശാസ്ത്രജ്ജരാക്കി മാറ്റുന്നതിനായി എല്ലാ വര്‍ഷവും മുടക്കമില്ലാതെ കുട്ടികള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയര്മാന് കെ. ശിവന്. തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഭാഗമായ സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ സുവര്‍ണജൂബിലി ആഘോഷത്തിലാണ് ഈ സന്തോഷ വിവരം അദ്ദേഹം പങ്ക് വെച്ചത്.
യങ് സൈന്റിസ്റ്റ് പ്രോഗ്രാം അഥവാ യുവിക എന്ന പരിശീലന പദ്ധതിയില്‍ എട്ടാംക്ലാസ് ജയിച്ച് ഒന്‍പതിലേക്ക് കടക്കുന്ന മൂന്നുവീതം കുട്ടികളെ നിര്‍ദ്ദേശിക്കാനാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഐ.എസ്.ആർ.ഒ ആവശ്യപ്പെട്ടിരുന്നത് . സംസ്ഥാനങ്ങള്‍ നിര്ദ്ദേശിച്ചതിനുപുറമെ എണ്‍പതിനായിരം പേര് അപേക്ഷിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് തുമ്പ വി.എസ്.എസ്.എസ് ഉള്‍പ്പടെ രാജ്യത്തെ നാലുകേന്ദ്രങ്ങളില് രണ്ടാഴ്ചത്തെ പഠനവും പരിശീലനവും നല്‍കും.
അവസാന ഘട്ടത്തില്‍ ഇവരെ ശ്രീഹരിക്കോട്ടയില്‍ കൊണ്ടുപോയി സൗണ്ടിങ് റോക്കറ്റ് വിക്ഷേപണം കാണിക്കും. ഒരുപക്ഷേ ഉപഗ്രഹ വിക്ഷേപണം തന്നെ കുട്ടികള്‍ക്ക് നേരിട്ട് കാണാനുളള അവസരം ഒരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments