ബാഗ്ദാദ്: സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലില്‍ നിരവധി ഭീകരര്‍ പിടിയിലായി. ഇറാക്കിലെ കിഴക്കന്‍ പ്രവിശ്യയായ ദിയാലയില്‍ രഹസ്യാന്വേഷണം വിഭാഗം ഇറാക്ക് സൈന്യത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ നടത്തിയ നീക്കത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അടക്കമുള്ള ഭീകരർ പിടിയിലായത്.
സുരക്ഷാ കാരണങ്ങളാല്‍ പിടിയിലായ ഭീകര നേതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ‘പാമ്ബിന് തല’ എന്നര്‍ത്ഥമുള്ള പേരിലാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഇയാളെന്നും പ്രവിശ്യ കൗണ്‍സിലിന്റെ സുരക്ഷാ സമിതി മേധാവി സാദിഖ് അല്‍ ഹുസൈനി അറിയിച്ചു.
.ദിയാലയുടെ പടിഞ്ഞാറന്‍ പര്‍വതപ്രദേശങ്ങളില്‍ നിരവധി ഭീകരര്‍ ഒളിവില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ബകുബയിലെ കീസ ഗ്രാമത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്നും പ്രവശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മൂന്നു ഭീകരനേതാക്കളെ സൈന്യം പിടികൂടുകയും ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം ഉപരോധിക്കുകയും ചെയ്തു. പരസ്പരം വെടിവയ്പോ മറ്റു അക്രമ പ്രവര്‍ത്തങ്ങളോ നടന്നതായുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല
Post Your Comments