
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നു ബിജെപി അവകാശപ്പെടുന്നു. ദേശീയതയ്ക്കു തന്നെയാണ് ഇത്തവണയും ഊന്നല്‍ നൽകിയിരിക്കുന്നത് . തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക മന്ത്രാലയവും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും പത്രികയില്‍ ഉണ്ടാകുമെന്നാണ് സൂചന. പുണ്യ നദികളുടെ ശുദ്ധീകരണവും തീവ്രവാദം അടിച്ചമര്‍ത്തുമെന്നും പറയുന്നുണ്ട്.
ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതി. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍ വാഗ്ദാനവും ഉണ്ട്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ച് നിരവവധി നിയമപരിഷ്കാര വാഗ്ദാനങ്ങളും കോണ്‍ഗ്രസ് മുമ്ബോട്ടു വെയ്ക്കുമ്ബോള്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നാണ് ബിജെപി വാഗ്ദാനം.
ഒപ്പം തീവ്രവാദം ശക്തമായി അടിച്ചമര്‍ത്തുമെന്നും ബിജെപി പറയുന്നു. സാമ്പത്തീക പദ്ധതികള്‍ തൊഴിലില്ലായ്മ കൂട്ടിയെന്ന പ്രതിപക്ഷ വിമര്‍ശനത്തെ മറികടക്കാന്‍ പ്രത്യേക തൊഴില്‍ മന്ത്രാലയം ഇത്തവണത്തെ വാഗ്ദാനത്തില്‍ പെടുന്നുണ്ട്. അയോധ്യയില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സൂചനകളും ഉണ്ടെന്നാണ് വിലയിരുത്തല്‍.കർഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കുക, ഭീകരവാദത്തോട് വിട്ടുവീഴ്‍ചയില്ലാത്ത നിലപാട് തുടങ്ങിയവയ്‍ക്കുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‍ക്കുന്നതാകും പ്രകടന പത്രിക.
Post Your Comments