ഷൊര്‍ണ്ണൂര്‍: പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കയറിപ്പിടിച്ച ശേഷം രക്ഷപെട്ട പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി ഷിഫാന് (22) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് താന്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ വനിതാ ഡോക്ടറെ കൈ കഴുകുന്നതിനിടെ ഇയാൾ പിറകിൽ നിന്ന് കയറിപ്പിടിക്കുകയായിരുന്നു. പ്രതിക്കൊപ്പം മധ്യവയസ്കനായ മറ്റൊരാളും ഉണ്ടായിരുന്നു. വനിതാ ഡോക്ടര്‍ കയര്‍ത്ത് സംസാരിച്ചുവെങ്കിലും ഹോട്ടലിലുണ്ടായിരുന്ന ആരും തന്നെ പ്രതികരിച്ചില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍ ഷൊര്‍ണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഷൊര്‍ണ്ണൂര്‍ പൊലീസ് ഇന്ന് ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments