ആന്ധ്രപ്രദേശ്: കുടിവെള്ള ടാങ്കിന് മുകളില്‍ കയറി 1കാരന്റെ ആത്മഹത്യാ ഭീഷണി. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ അര്ജാവനി ഗൂഡം എന്ന ഗ്രാമത്തിലാണ് സംഭവം. അര്ജാവനി സ്വദേശി വിജയ് രാജുവാണ് ആത്മഹത്യാ ഭീഷണി നടത്തിയത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. ആത്മഹത്യാ ഭീഷണി മുഴക്കി ഇയാള്‍ പ്രദേശത്തെ കുടിവെള്ള ടാങ്കിലേക്ക് എടുത്ത് ചാടിയെങ്കിലും പൊലീസെത്തി രക്ഷപ്പെടുത്തി. തുടര്‍ന്ന് വിജയ് രാജുവിനെ കസ്റ്റഡിയിലെടുത്തു. കേസെടുത്ത് അന്വേഷവും ആരംഭിച്ചു.
Post Your Comments