തിരുവനന്തപുരം : തുടര്‍ച്ചയായി 24 മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ നഗരത്തില്‍ ഒളിച്ച് താമസം നടത്തിയ 418 പേര്‍ അറസ്റ്റിലായി. എല്ലാ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പങ്കെടുത്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദീന്‍ പറഞ്ഞു. ഓപ്പറേഷന്‍ ‘ബോള്‍ട്ടിന്റെ ‘ തുടര്‍ച്ചയായിരുന്നു പരിശോധന. </p>
കിരണ്‍(നേമം) , മിഥുന്‍(കഴക്കൂട്ടം ) എന്നിവരെയാണു ഗുണ്ടാ വിരുദ്ധ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഏറെക്കാലമായി ഒളിവിലായിരുന്നു പിടിയിലായ 39 പേര്‍. 55 സാമൂഹിക വിരുദ്ധരെയും പിടിച്ചു. അക്രമം തടയുന്നതിന്റെ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൂജപ്പുര, കഴക്കൂട്ടം ഭാഗങ്ങളില്‍ നിന്നു 4 പേരെ കഞ്ചാവും ലഹരിമരുന്നുകളുമായും അറസ്റ്റ് ചെയ്തു.
ഗുണ്ടാ വിരുദ്ധ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം അടുത്തിടെ ജയിലില്‍ നിന്നു മോചിതരായവരെ പ്രത്യേകം നിരീക്ഷിച്ചു. 66 പേരെയാണ് ഇത്തരത്തില്‍ സ്റ്റേഷനില്‍ വരുത്തി അന്വേഷണം നടത്തിയത്. ഇതില്‍ പലരും കൊലക്കേസിലും കൊലപാതകശ്രമ കേസിലും രാഷ്ട്രീയ അക്രമങ്ങളിലും പ്രതികളാണ്.
Post Your Comments