ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാദിനമായി ജലന്ധർ രൂപത ആചരിക്കുന്നു. ഈ വിവരം പറഞ്ഞുകൊണ്ട് വൈദികർക്കും വിശ്വാസികൾക്കും അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് കത്തയച്ചു.
കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും കത്തിൽ പറയുന്നു. ചൊവ്വാഴ്ചയാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാൻ തുടങ്ങിയതോടെയാണ് കുറ്റപത്ര സമർപ്പണം വേഗത്തിലാക്കാൻ ഡിജിപി ഉത്തരവിട്ടത്.
Post Your Comments