ഗൃഹാരംഭവും ഗൃഹപ്രവേശവും ഒന്നുതന്നെയാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഗൃഹാരംഭം എന്നാൽ ഗൃഹനിർമാണത്തിന്റെ ആരംഭം മാത്രമാണ്. എന്നാൽ ഗൃഹപ്രവേശം എന്നതുകൊണ്ട് അർഥമാക്കുന്നത് പാലുകാച്ചലുമാണ്. അതോടെ ഗൃഹം താമസയോഗ്യമാകും.തെക്കുവശത്തു വഴിയും മുഖവുമുള്ള വീടാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക. അതുകൊണ്ടു കിഴക്കോട്ടു വേറെ വാതിൽ വേണമെന്നു നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണം താനും. പക്ഷേ, വരാന്തയിലേക്കു കയറാനുള്ള പടികൾ (നട) പടിഞ്ഞാറുനിന്നോ കിഴക്കുനിന്നോ ഉണ്ടാവുന്നതാണ് അഭികാമ്യം.
Post Your Comments