വിരുദുനഗര്‍•കോണ്‍ഗ്രസ് റാലിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് കോണ്‍ഗ്രസുകാരുടെ വക ക്രൂര മര്‍ദ്ദനം. ഒരു തമിഴ് വാരികയില്‍ നിന്നുള്ള പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പാര്‍ട്ടി യോഗത്തിനിടെയാണ് സംഭവം.
പാര്‍ട്ടി പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നതിനായാണ് യോഗം വിളിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ് അഴഗിരി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ആര്‍.എം മുത്തുരാജ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്.
ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മുത്തുരാജിന്റെ ക്യാമറ തട്ടിയെടുക്കാനും ശ്രമമുണ്ടായി. പരിക്കേറ്റ മുത്തുരാജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പോലീസ് സംഘം ആശുപത്രിയിലെത്തി മുത്തുരാജിന്റെ മൊഴിയെടുത്തു.
Post Your Comments