Latest NewsKerala

കുട്ടിയെ ഇല്ലാതാക്കാൻ മുൻപും മനഃപൂർവമായ ശ്രമങ്ങൾ അരുൺ നടത്തി

തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തിന് ഇരയായി ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കുട്ടിയെ ഇല്ലാതാക്കാൻ ഇതിനു മുൻപും മനഃപൂർവമായ ശ്രമങ്ങൾ അരുൺ നടത്തിയിരുന്നു.

തിരുവനന്തപുരത്തു താമസിക്കുന്ന സമയത്ത് കുട്ടിയെ ഒരു കിലോമീറ്റർ അകലമുള്ള സ്കൂളിലേക്ക് നടന്നുപോകാൻ നിർബന്ധിച്ചിരുന്നു. റോഡിലൂടെ തനിയെ നടന്നുപോകുമ്പോൾ അപകടം സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരത്തിൽ പെരുമാറിയത്.

ഒരിക്കൽ തിരക്കേറിയ റോഡിൽ കുട്ടിയെ തനിച്ചാക്കിയ ശേഷം അരുൺ കടന്നുകളഞ്ഞു. പലപ്പോഴും കുട്ടികളെ പട്ടിണിക്കിട്ട് ശിക്ഷിക്കുന്നതും വിനോദമായിരുന്നു. ഇളയകുഞ്ഞിന്റെ കാലിലും മറ്റും ചതവിന്റെ പാടുകൾ ഉണ്ടായതിനു ഇതും അരുണിന്റെ ക്രൂരതയാണ്. ഇതിലൊന്നും കുട്ടികളുടെ അമ്മ പ്രതികരിക്കാത്തതാണ് ബന്ധുക്കളെ അത്ഭുതപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button