ദുബായ് : ലോകാരോഗ്യ ദിനത്തില്‍ യു.എ.ഇയുടെ പുതിയ തീരുമാനം. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍ കൊണ്ടുവരുന്നതില്‍ മാതൃകയാണ് യു.എ.ഇ യിലെ എമിറേറ്റുകള്‍. ആരോഗ്യ ഇന്‍ഷൂറന്‍സില്ലാതെ അബുദാബിയിലും ദുബായിലും താമസ വിസ ലഭിക്കില്ല.
2006 മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ എമിറേറ്റാണ് യു.എ.ഇ യിലെ അബുദാബി ദുബായ് എമിറേറ്റിലും ഇപ്പോള്‍ മുഴുവന്‍പേര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. തൊഴിലുടമയാണ് ഇന്‍ഷൂറന്‍സിന്റെ പ്രീമിയം അടക്കേണ്ടത്. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളുടെ പ്രീമിയം അടക്കണം. തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐഡിയില്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് വിവരങ്ങളും ലഭ്യമായിരിക്കും. ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ബദല്‍ചികില്‍സക്കും ചെലവ് റീ ഇന്‍പേഴ്‌സ് ചെയ്യുന്ന സംവിധാനമുണ്ട്.
Post Your Comments