KeralaLatest News

സൂര്യാഘാതം: തൊഴിലെടുപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി

കോഴിക്കോട്: കനത്ത ചൂടും സൂര്യാഘാത ഭീഷണിയും ഉള്ളതിനാല്‍ രാവിലെ 11 മുതല്‍ 3 മണി വരെ ആരെയും പുറം ജോലിക്ക് നിയോഗിക്കരുത്. ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നുണ്ട് എന്ന ജില്ലാഭരണകൂടം ഉറപ്പുവരുത്തുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു പറഞ്ഞു. നേരത്തെ തന്നെ ഈ ഉത്തരവ് നിലവില്‍ വന്നിരുന്നെങ്കിലും ക്വാറികളിലും നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ഇടങ്ങളിലും പുറംജോലിക്ക് തുടര്‍ന്നും ആളുകളെ നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയോ, അപകടം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ തൊഴിലെടുപ്പിച്ചവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കും. ക്രിമിനല്‍ കേസ് അടക്കമുള്ള കര്‍ശന നടപടികളാണ് തൊഴിലുടമയ്ക്ക് എതിരെ ഉണ്ടാവുക. പുറംജോലിക്ക് ആളുകളെ ഏര്‍പ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ലേബര്‍ ഓഫീസിലെ 2370538 എന്ന നമ്പറില്‍ ബന്ധപ്പെടാം

shortlink

Post Your Comments


Back to top button