Latest NewsIndia

അവിഹിത ബന്ധം ചോദ്യം ചെയ്തു : എട്ട് വയസുകാരിയുടെ മുന്നില്‍ വെച്ച് ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തി

ഹൗറ : ഭര്‍ത്താവിന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനും തര്‍ക്കത്തിനും ഒടുവില്‍  ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചു. വിവാഹേതര ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ എട്ടുവയസുകാരി മകളുടെ കണ്‍മുന്‍പില്‍ കത്തിച്ചുകൊന്നത്. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം.

സമീര്‍ കര്‍മക്കാര്‍ (39) ആണ് ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയത്.ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ഭാര്യ രുപാലി ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വഴക്കിനെ തുടര്‍ന്ന് ഇയാള്‍ എട്ടുവയസുകാരി മകളുടെ മുന്നിലിട്ട് മണ്ണണ്ണ ഒഴിച്ച് കത്തിച്ചത്.മകളുടെ മൊഴിയിങ്ങനെ, ‘തീ കത്തിയപ്പോള്‍ അമ്മ എന്നോട് വെള്ളം ചോദിച്ചു. ഞാന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ തടഞ്ഞിട്ട് എന്നെ വലിച്ചിഴച്ച് മുറിയിലിട്ട് പൂട്ടി. ഞാന്‍ കരയുന്നത് കേട്ട് മുത്തശ്ശിയും അമ്മായിയും എത്തി. എന്നാല്‍ അമ്മയെ രക്ഷിക്കുന്നതില്‍ നിന്ന് അവരും എന്നെ തടഞ്ഞു. കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്’

80 ശതമാനം പൊള്ളലോടെയാണ് രുപാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button