കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ. വയനാട്ടിലാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്. ചീരാല്‍ കുറുമ കോളനിയിലെ പതിനാറുകാരിക്ക് രോഗം സ്ഥിരീകരിച്ചുണ്ട്.
വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം 17 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.അതേസമയം, കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.
ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചര്‍മ്മത്തെയാണ് ബാധിക്കുന്നത്.കോര്‍ണി ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരണം.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, വിറയല്‍, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം,മൂക്കൊലിപ്പ് മുതലായവയോടൊപ്പം തന്നെ തൊണ്ടയില്‍ കാണുന്ന ചെളി നിറത്തിലുള്ള തുകല്‍ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങള്‍.
ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക,ശ്വാസതടസ്സം, കാഴ്ചാവ്യതിയാനങ്ങള്‍, സംസാരവൈകല്യം തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം.
Post Your Comments