![](/wp-content/uploads/2019/04/costa.jpg)
കൊച്ചി: കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നിങ്ങനെ രണ്ടു ക്രൂസ് കപ്പലുകളാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. 109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. അതേസമയം വെനേസിയ ചൈനയിലേക്കുള്ള യാത്ര ഇന്നു തുടരും.കൊളംബോ, ലാംഗ്വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടു ദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍നിന്ന് 100 ഇന്ത്യന്‍ അതിഥികളും ചേരുന്നുണ്ട്.
Post Your Comments