Devotional

നെറ്റിയിൽ ഭസ്‌മം അണിയുന്നതിന്റെ പ്രാധാന്യം

ഹൈന്ദവാചാര പ്രകാരം പശുവിന്‍റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു.ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ നെറ്റിയില്‍ ഭസ്മം കൊണ്ട് മൂന്ന് വര വരയ്ക്കുന്നത് സാധാരണമായി കാണുന്നതാണ്.ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ചാണ് വിഭൂതി അഥവാ ഭസ്മം വരയ്ക്കുന്നത്. ഭസ്മം തിന്മയെ അകറ്റും എന്നതാണ് ഭസ്മം അണിയുന്നതിന് പിന്നിലുള്ള വിശ്വാസം. ഇത് നെഗറ്റീവ് ഊര്‍ജത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽനിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു.അതാണ്‌ ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button