മാവേലിക്കര: കള്ളിൽ അമിത അളവിൽ മായം, കള്ളിൽ രാസവസ്തു കണ്ടെത്തിയതിനെത്തുടർന്ന് മാവേലിക്കര എക്സൈസ് റേഞ്ചിലെ കള്ളുഷാപ്പുകൾ അടച്ചു. ലൈസൻസികൾക്കു നോട്ടീസ് നൽകിയതിനെ തുടർന്നു രണ്ടുഗ്രൂപ്പുകളിലായി 14 ഷാപ്പുകളാണു അടച്ചത്. മാവേലിക്കര റേഞ്ചിലെ രണ്ടാംനന്പർ കടവൂർ, 16-ാം നന്പർ കാരാഴ്മ പടിഞ്ഞാറ് എന്നീ കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കാണു കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
അമിതമായ അളവിൽ കള്ളിൽ രാസവസ്തു കണ്ടെത്തിയ കടവൂർ ഷാപ്പ് ഒന്നാം ഗ്രൂപ്പിലും, കാരാഴ്മ പടിഞ്ഞാറ് ഷാപ്പ് മൂന്നാംഗ്രൂപ്പിലും ഉൾപ്പെട്ടതാണ്. രാസവസ്തു കണ്ടെത്തിയ ഷാപ്പുകൾ അടച്ചിടാൻ നോട്ടീസ് നൽകിയതോടെയാണു 14 ഷാപ്പുകൾ അടച്ചത്. കഴിഞ്ഞ ഫെബ്രുവരി അവസാന ആഴ്ച രണ്ടുഷാപ്പുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ സോഡിയം ലോറൽ സൾഫേറ്റ് എന്ന രാസവസ്തു കലർന്നതായി കണ്ടെത്തിയതിനെ തുടർന്നു ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യം ഉയർന്നത്
Post Your Comments