കൊച്ചി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹെെക്കോടതി സ്വമേധയ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റീസിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് കുട്ടികളെ മനുഷ്യത്വരഹിതമായ രീതിയിലാണു കൈകാര്യം ചെയ്തതെന്നും കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം ഗൗരവമേറിയ വിഷയമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് കത്തില്‍ വ്യക്തമാക്കിയിരുന്നു.
കേവലമൊരു നിയമനടപടി എന്നതിനപ്പുറം കുട്ടികള്‍ക്കെതിരായ ക്രൂരതയും അതിക്രമവും തടയാന്‍ ഫലപ്രദമായ നടപടികള്‍ വേണമെന്നും ഇതിനായി കത്ത് സ്വമേധയാ ഹര്‍ജിയായി പരിഗണിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കിടക്കയില്‍ മൂത്രമൊഴിച്ച് എന്ന് പറഞ്ഞായിരുന്നു കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിലാണ്.
Post Your Comments