Latest NewsIndia

വിവാദ പരാമർശം ; യോഗിക്ക് മറുപടിയുമായി രൺദീപ് സിങ് സുർജേവാല

ഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. ‘ഭോഗി ആദിത്യനാഥ്’ എന്ന വൈറസ് ഉത്തർപ്രദേശിന്റെ വികസനം തടഞ്ഞുവെന്ന് രൺദീപ് സിങ് പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജനങ്ങൾ യോഗി വൈറസിനെ പൂർണമായും തുരത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് വൈറസ് ആണെന്നാണ് യോഗി പരാമർശിച്ചത്.അതേസമയം യോ​ഗി​യു​ടെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് ലീ​ഗ് നേ​താ​വ് കെ.​പി.​എ.​മ​ജീ​ദ് പ​റ​ഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾത്തന്നെ ഒരു പരിപാടിക്കിടെ യോഗി ലീഗിനെതിരെ സംസാരിച്ചിരുന്നു. തുടർന്ന് ഇന്നലെ ട്വറ്ററിലൂടെയും യോഗി ലീഗിനെതിരെ പരമാർശം നടത്തി. മു​സ്‌​ലീം ലീ​ഗ് ഒരു വൈറസാണെന്നും. കോൺഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നും ഈ വൈറസ് രാജ്യം മുഴുവൻ പടന്നുപിടിക്കുമെന്നും യോഗി പറഞ്ഞു.

1857 ല്‍ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ രാ​ജ്യ​മൊ​ന്ന​ട​ങ്കം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ പോ​രാ​ടി​യെ​ന്നും എ​ന്നാ​ല്‍ ലീ​ഗ് വ​ന്ന​തോ​ടെ ഐ​ക്യം ന​ഷ്ട​മാ​യെ​ന്നും യോ​ഗി കു​റി​ച്ചി​രു​ന്നു. ആ ​ഭീ​ഷ​ണി വീ​ണ്ടും ഉ​യ​രു​ക​യാ​ണെ​ന്നും പ​ച്ച​പ്പ​താ​ക പാ​റു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ യോ​ഗി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച്‌ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഈ ​വൈ​റ​സ് രാ​ജ്യ​ത്താ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button