തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴിയുള്ള ജോലി വാഗ്ദാനം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. തൊഴില്‍ത്തട്ടിപ്പുകള്‍ പലതരത്തിലും പലരൂപത്തിലും വ്യാപകമാവുകയാണ്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ ഇത്തരം കെണിയില്‍പ്പെടാതെ രക്ഷനേടാമെന്ന് കേരള പോലീസ് പറയുന്നു. ഇതു സംബന്ധിച്ച പ്രധാന നിര്‍ദേശങ്ങള്‍ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു.
പ്രമുഖ കമ്പനികളില്‍ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂവിനു ക്ഷണിക്കുകയും. യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും . എങ്കിലും ഉറപ്പിനു വേണ്ടി കോഷന്‍ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കണമെന്നും . ഇത് ഇന്റര്‍വ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞു പലര്‍ക്കും ഇമെയിലില്‍ ഇത്തരം ഓഫര്‍ ലെറ്ററുകള്‍ വരാറുണ്ട്. ഇത്തരത്തില്‍ വരുന്ന ഇമെയിലുകള്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലിഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങള്‍ ശേഖരിച്ച് ഓഫര്‍ ലെറ്റര്‍ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആര്‍ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ.
പ്രമുഖ കമ്പനികള്‍ സാധാരണ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോഷന്‍ ഡിപ്പോസിറ്റ് ആവശ്യപ്പെടാറില്ല. ഓഫര്‍ ലെറ്ററില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കമ്പനി അധികൃതരുമായി സംസാരിക്കുക.
വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാമെന്ന പരസ്യത്തിലൂടെ തട്ടിപ്പു നടത്തുന്നവരുമുണ്ട് . ജോലി ചെയ്യിപ്പിച്ചു ശമ്പളം നല്‍കാതിരിക്കുന്നതും ശമ്പളം നല്‍കാനെന്ന വ്യാജേന ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമെല്ലാം ഇവരുടെ രീതിയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടിയില്‍ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓണ്‍ലൈന്‍ ജോലികള്‍ക്ക് ആശ്രയിക്കാന്‍ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.
ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് പരസ്യം കണ്ടാല്‍ ആദ്യം വെബ് സൈറ്റ് പരിശോധിക്കണം. വെബ് സൈറ്റ് വിലാസത്തിന്റെ തുടക്കത്തില്‍ http എന്നാണോ അതോ https എന്നാണോ എന്നു നോക്കണം. https ആണെങ്കില്‍ കൂടുതല്‍ സുരക്ഷിതമെന്നര്‍ഥം. സംശയം ഉണ്ടാകുന്ന പക്ഷം വെബ് സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.
Post Your Comments