![KOLKATHA-GARDEN-AUTO](/wp-content/uploads/2019/04/kolkatha-garden-auto.jpg)
കൊല്‍ക്കത്ത : ഓരോ ദിവസവും ഒട്ടേറെ കടമ്പകള്‍ അഭിമുഖീകരിക്കേണ്ടവരാണ് ഓട്ടോ ഡ്രൈവര്‍മാര്‍. ഇപ്പോള്‍ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം കടുത്ത ചൂടാണ്. എന്നാല്‍ തങ്ങളുടെ തൊഴിലിന് തിരിച്ചടിയാകുന്ന ചൂടിന് കീഴടങ്ങാന്‍ പലരും തയ്യാറല്ല. കര്‍ച്ചീഫ് നനച്ച് തലയിലിട്ടും ഐസ് ക്യൂബ് കയ്യില്‍ കരുതിയുമെല്ലാം ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പലരും.
എന്നാല്‍ കൊല്‍ക്കത്തയിലെ ഒരു ഓട്ടോ ഡ്രൈവര്‍ നടത്തിയ കണ്ടുപിടിത്തമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓട്ടോയുടെ മുകളില്‍ ഒരു ചെറിയ പൂന്തോട്ടം തന്നെയുണ്ടാക്കിയാണ് ബിജയ് എന്ന ഈ ഡ്രൈവര്‍ ചൂടിനെ അതിജീവിക്കുന്നത്. വെറുതെ പുല്ലുകള്‍ നനച്ച് വളര്‍ത്തിയ പൂന്തോട്ടമല്ല ബിജെയിന്റെ ഓട്ടോയ്ക് മുകളിലുള്ളത്. പകരം ചെറിയ ചെടികളും വൃക്ഷങ്ങളും വരെ ഇവിടെയുണ്ട്.
പ്രകൃതിദത്തമായ രീതിയില്‍ചൂടിനെ അതിജീവിക്കുക മാത്രമല്ല വായുമലിനീകരണം ഒഴിവാക്കാന്‍ പെട്രോള്‍ ഡീസല്‍ ഉപയോഗമില്ലാതെ ബയോ ഗ്യാസിലാണ് ബിജയിന്റെ ഓട്ടോ ഓടുന്നത്. തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായ ഈ ഓട്ടോ ഡ്രൈവര്‍ തന്റെ പൂന്തോട്ടത്തിന് താഴെയായി ചുവന്ന അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ചെടികളെ രക്ഷിക്കൂ ജീവന്‍ രക്ഷിക്കൂ…
Post Your Comments