കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് പിന്മാറി. അതേസമയം പിന്മാറാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
വെള്ളിയാഴ്ച രാവിലെ വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അടുത്ത ദിവസം ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് ഏതാണെന്ന് അപ്പോള്‍ കോടതി പരിശോധിച്ചു. അപ്പോള്് കേസില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് തുറന്ന കോടതിയില്‍ അറിയിക്കുകയായിരുന്നു
കേസില്‍ നി്ന്നും പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് നിര്‍ബന്ധമല്ല.അപൂര്‍വമായി മാത്രമേ കേസില്‍ നിന്ന് പിന്മാറുന്നതായി കോടതി വ്യക്തമാക്കാറുള്ളു. അതുകൊണ്ട് തന്നെ സാധാരണ നടപടിക്രമം മാത്രമാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്.
ചീഫ് ജസ്റ്റിസിന്റെ മുന്നിലേക്കാണ് ഈ കേസ് ഫയലുകള്‍ എത്തുക. കസ് ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ഇനി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Post Your Comments