ഭോപ്പാല്‍: അച്ഛന്‍ കാറിന്റെ കീ നല്‍കാത്തതിന്റെ പേരിൽ മകന്‍ സ്വയം വെടിവച്ച് ജീവനൊടുക്കി. ഭോപ്പാലിലെ അവാധ്പുരിയിൽ എംബിഎ ബിരുദധാരിയായ ശൈലേന്ദ്ര സിങ് സോഖിയ (27) ആണ് മരിച്ചത്. ഇയാളുടെ അച്ഛന്‍ ഭൂപേന്ദ്രയും അമ്മ ഗീത സിങും ഉത്തര്‍പ്രദേശിലെ ലളിത്പുറില്‍ സര്‍ക്കാര്‍ അദ്ധ്യാപകരാണ്. അമ്മയോട് പണം വാങ്ങിയ ശേഷം പുറത്തുപോകാനായിരുന്നു ശൈലേന്ദ്ര പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇയാളുടെ മദ്യപാന ശീലത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛന്‍ ഇത് തടയുകയും ഇതിനു പിന്നാലെ മകൻ ജീവനൊടുക്കുകയുമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാവാതിരിക്കാനാണ് താന്‍ മകനെ തടഞ്ഞതെന്ന് ഭൂപേന്ദ്ര പൊലീസിനോട് പറഞ്ഞു.
Post Your Comments