തു ലിപാന്‍ അര്‍ജന്റീന’ എന്ന കമ്പനിയാണ് പുതിയ ഗര്‍ഭനിരോധന ഉറ പുറത്തിറക്കിയിരിക്കുന്നത്. പരസ്പര സമ്മതമില്ലാതെ ലെെംഗീക ബന്ധം പുലര്‍ത്താതിരിക്കുന്നതിനാണ് ഈ പുതിയ സംവിധാനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഉറ ഉപയോഗിക്കണമെങ്കില്‍ ഇതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്കിങ് സംവിധാനം തുറക്കണം എന്നാല്‍ മാത്രമേ പ്രയോജനപെടുത്താന്‍ സാധിക്കൂ. ഈ പൂട്ട് തുറക്കുന്ന രീതിയിലും ചില പ്രത്യേകതകളുണ്ട്.
ഒരാള്‍ ശ്രമിച്ചാല്‍ ഈ ഉറയുടെ കവര്‍ തുറക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്‍റെ സവിശേഷത. രണ്ട് പേരും ചേര്‍ന്ന് 4 കെെകള്‍ കൊണ്ട് ചെയ്യാവുന്ന ഒരു പ്രവൃത്തി ഉറയുടെ കവറില്‍ ചെയ്താല്‍ മാത്രമേ കവര്‍ തുറക്കാന്‍ സാധിക്കുകയുളളൂ. ഉറയുടെ കവറിന്‍റെ വ്യത്യസ്ത ഭാഗങ്ങളിലുളള ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയെങ്കില്‍ മാത്രമേ ഈ ഉറയുടെ കവര്‍ തുറക്കാന്‍ സാധിക്കൂ. ഒരേ സമയം രണ്ട് പേരുടെ പ്രയത്നം ഉറയുടെ കവറില്‍ വേണമെന്നാണ് ഇതിന്‍റെ പൊരുള്‍. പരസ്പര സമ്മതത്തോടെയുളള ലെെംഗിക ബന്ധം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ ഉറ അവതരിപ്പിച്ചിരിക്കുന്നത്.
കണ്‍സന്‍റ് കോണ്ടം എന്ന തുലിപാന്‍ അര്‍ജന്റീന കമ്പനിയുടെ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കിയതിനെ തുടര്‍ന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം തുറക്കേണ്ട വിധവും വീഡിയോയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
¿Por qué esta cajita solo se puede abrir de a dos? Porque así funciona el consentimiento en las relaciones. Todo tiene que ser de a dos. ??#PlacerConsentido pic.twitter.com/QEUE5aNAWE
— Tulipán Argentina (@TulipanARG) March 27, 2019
Post Your Comments