ചെന്നൈ: അണ്ണാഡിഎംകെ നേതാവ് എസപി വേലുമണിയ്ക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനെതിരെ കേസ്. പൊള്ളാച്ചി ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപട.
പൊള്ളാച്ചി ലൈംഗിക പീഡനക്കേസിലെ പ്രതികളെ വേലുമണി സംരക്ഷിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചിരുന്നു.അഭിഭാഷകനായ രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പൊലീസ് സ്റ്റാലിനെതിരെ കേസെടുത്തത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയേക്കാള്‍ അഴിമതിക്കാരനാണ് വേലുമണി എന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.1951ലെ റപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടും ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ പ്രകാരവുമാണ് സ്റ്റാലിനെതിരെ കേസെടുത്തത്
പൊള്ളാച്ചിയിലെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചരണം നടത്തുകയായിരുന്നുവേലുമണി. സ്റ്റാലിന്റെ പരാമര്‍ശം അദ്ദേഹത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് രാമചന്ദ്രന്‍ പരാതി നല്‍കിയത്.ഏപ്രില്‍ 18നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്
Post Your Comments