KeralaLatest News

സർക്കാർ ഭൂമിയിൽ ആദിവാസികൾ കുടിൽ കെട്ടുന്നു

കൊല്ലം : സർക്കാർ ഭൂമിയിൽ ആദിവാസികൾ കുടിൽ കെട്ടുന്നു. കൊല്ലം വെളിയം മാലയിൽ വെളിപ്പത്തൂരിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് കുടികെട്ടുന്നത്. സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഭൂമി സർക്കാരിന്റേതാണെന്ന് കണ്ടെത്തി തിരിച്ച് പിടിക്കാൻ വിജിലൻസും ലാൻഡ് റവന്യൂ കമ്മീഷണറും ഉത്തവിട്ടിരുന്നെങ്കിലും ജില്ലാ ഭരണകൂടം തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല.സർക്കാർ ഭൂമി തിരിച്ചുപിടിക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോട്ട് ചെയ്തതിന് പിന്നാലെയാണ് ആദിവാസികൾ കുടിൽ കെട്ടാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button