KeralaLatest News

വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്:വിവാദ പരാമര്‍ശവുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍.രാജ്മോഹന്‍ ഉണ്ണിത്താന്‍.കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. ഇത് ആണത്തത്തിന് നിരക്കാത്ത നടപടിയാണെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സിപിഐഎമ്മിന് കള്ളവോട്ടിലാണ് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് തനിക്കും യുഡിഎഫിനും വിശ്വാസമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്. കാഞ്ഞങ്ങാട് കാസര്‍ഗോഡ് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഉക്കിനടുക്കയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജിന്റെ നിര്‍മാണം കര്‍ണാടക ലോബിക്കു വേണ്ടി അട്ടിമറിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. വിജയിച്ചാല്‍ ജില്ലയില്‍ എയിംസ് അനുവദിക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കെപി സതിഷ് ചന്ദ്രനാണ് കാസര്‍ഗോഡ് ഉണ്ണിത്താന്റെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button