മുംബൈ : പുതിയ സാമ്ബത്തിക വര്‍ഷം ആരംഭിച്ചതിന് പിന്നാലെ നേട്ടം കൈവിടാതെ ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 104.85 പോയിൻ്റ് ഉയർന്നു 39,161.50ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 15.55 പോയിൻ്റ് ഉയർന്നു 11,728.75ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, പവര്‍ഗ്രിഡ്, മാരുതി, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയിന്റ് , ബിപിസിഎൽ, ഗെയില്‍, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, ഐഒസി എന്നീ ഓഹരികൾ നഷ്ടത്തിലേക്ക് വീണു.
Post Your Comments