ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മോദി തന്നെയായിരുന്നു. അതേസമയം വീട്ടമ്മമാര്‍ക്കിടയില്‍ മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അന്തരം വലിയ കുറവാണ്.
തൊഴിലില്ലായ്്മ നേരിടുന്ന 63.6 ശതമാനം പേരില്‍ സിവോട്ടര്‍-ഐഎഎന്‍എസ്
ആണ് പോള്‍ സര്‍വേ നടത്തിയത്. ഇതില്‍ ഭൂരിപക്ഷം പേരും നരേന്ദ്രമോദിയെയാണ് അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അതേസമയം 26 ശതമാനം മാത്രമാണ് രാഹുല്‍ ഗാന്ധിയെ തങ്ങളുടെ തിരഞ്ഞെടുപ്പായി തിരഞ്ഞെടുത്തത്.
എന്നാല്‍ വീട്ടമ്മമാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ജോലിക്കാര്‍ക്കിടയില്‍ 43.3 ശതമാനം പേരും മോദിയും 37.2 ശതമാനം പേര് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. വീട്ടമ്മമാര്‍ക്കിടയില്‍ മോദിയും രാഹുലും തമ്മിലുള്ള അന്തരം വലിയ കുറവാണെന്നാണ് സര്‍വേ പറയുന്നത്.
Post Your Comments