തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനം വർദ്ധിക്കുമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. കഴിഞ്ഞ തവണ 74.02 ആയിരുന്ന വോട്ടിംഗ് ശതമാനം 90 ശതമാനമാക്കാനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശ്രമിക്കുന്നത്. വോട്ടു ചെയ്യുക എന്നത് പൗരന്റെ കടമയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ച് എല്ലാവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാവണമെന്നും ജനാധിപത്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പെന്നും ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments