ന്യൂ ഡൽഹി : ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കി വിവോ. ജിഎഫ്‌കെ റിപ്പോർട്ട് പ്രകാരം ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന ബ്രാൻഡായി വിവോ മാറിയെന്നാണ് കണ്ടെത്തൽ. ജനുവരി 2018ൽ നിന്നും ജനുവരി 2019ലേക്ക് വരുമ്പോൾ മൂല്യാടിസ്ഥാനത്തിൽ 63.2ശതമാനവും, യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ 60.9ശതമാനവും വിവോ വളർച്ച സ്വന്തമാക്കി. അതോടൊപ്പം തന്നെ സ്മാർട്ഫോൺ വിപണി വിഹിതത്തിൽ 16.8ശതമാനവും, വ്യപ്തിയുടെ അടിസ്ഥാനത്തിൽ 14.2ശതമാനവും വളർച്ച വിവോ നേടിയെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും, നൂതനമായ ഫീച്ചറുകളായി എല്ലാ സെഗ്മെന്റുകളിലും വിവോ ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്.
അതിനൂതന ഫീച്ചറുകൾ ഏറ്റവും മികച്ച വിലയിൽ ലഭ്യമാക്കുക എന്ന ക്രിയാത്മക സമീപനം വിപണിയിലെ അംഗീകാരം നേടാൻ ഞങ്ങളെ സഹായിച്ചുവെന്നും അതിശക്തമായ വളർച്ച നേടുന്നതിന് ഇത് കാരണമായെന്നും വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൺ മാര്യ അറിയിച്ചു.
Post Your Comments