ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ഫലവര്‍ഗ്ഗമാണ് പേരയ്ക്ക. നാട്ടില്‍ സുലഭമായി ലഭിക്കുന്ന രുചിയേറിയ ഫലങ്ങളില്‍ ഒന്നാണ് പേരക്ക. അതുകൊണ്ടു തന്നെയാകണം മുറ്റത്തെ മുല്ലക്ക് മണമില്ലായെന്നുള്ള അവസ്ഥ തന്നെയാണ് പേരക്കയ്ക്കും. എന്നാല്‍ പേരക്കയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ ഏത് മുറ്റത്തെ പേരയായാലും മണം മാത്രമല്ല രുചിയും കൂടും
നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ പേരയ്ക്ക ഏറെ സഹായകമാണ്. പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും സുഗമമായ പ്രവര്‍ത്തനത്തിന് അത്യുത്തമമാണ്. ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമമാണ്.
പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും. ഇതിലുള്ള വൈറ്റമിന്‍ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും. പേരയ്ക്കയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയിലുള്ള ഷുഗറിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഷുഗര്‍ ഉള്ളത്.
പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഫലമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക തൊലി ഒഴിവാക്കി കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.
നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഏറെ കുറേ പരിഹാരം കാണാന്‍ പേരക്കയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആപ്പിള്‍ ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നാണ് പറയാറുള്ളത്. എന്നാല്‍ ഇത് കുറച്ചുകൂടി ചേരുക പേരക്കയുടെ കാര്യത്തിലാണ്. ദഹന പ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്‌ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്ക് കഴിയും
കൂടാതെ, നാരങ്ങയിലുള്ളതിന്റെ നാല് മടങ്ങ് വൈറ്റമിന്‍ സി പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുടെ കലവറകൂടിയാണ് പേരയ്ക്ക.
ദന്തസംബന്ധമായ പ്രശ്‌നങ്ങള്ക്ക് ഒരു പരിധിവരെ പേരയ്ക്കകൊണ്ട് പരിഹരിക്കാം. പല്ലുവേദന, മോണരോഗങ്ങള്‍, വായ്നാറ്റം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരയ്ക്ക. ഇതിനു പുറമേ പല്ലിന് ആരോഗ്യവും ബലവും നല്‍കുന്നു.
പേരയിലകൊണ്ട് ചെലവ് കുറഞ്ഞ രീതിയില്‍ മൗത്ത് വാഷും ഉണ്ടാക്കാന്‍ കഴിയും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അല്‍പം ഉപ്പു കൂടി ചേര്‍ത്താല്‍ മാത്രം മതി. ഇതു പതിവായി ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളെ അകറ്റി നിര്‍ത്താനും കഴിയും.
Post Your Comments