വിജയരാഘവന്റെ പരാമര്‍ശം: വിപ്ലവ നേതാക്കളുടെ ഒളിവ് ജീവിതത്തെ കുറിച്ചുള്ള ഓര്‍മയെന്ന് ദളിത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാഘവനെതിരെ ദളിത് കോണ്‍ഗ്രസ്. ചില വിപ്ലവ നേതാക്കളുടെ ഒളിവ് ജീവിതത്തെ കുറിച്ചുള്ള അയവിറക്കലാണ് വിജയരാഘവന്റെ പരാമര്‍ശമെന്ന് ദളിത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വിദ്യാധരന്‍ പറഞ്ഞു.

ഇത്തരം ആളുകലഞ് ഉള്ളതു കൊണ്ടാണ് പാര്‍ട്ടി ഓഫീസുകളില്‍ പോലും സ്ത്രീകള്‍ക്കു സുരക്ഷിതത്വമില്ലാത്തതെന്നും വിദ്യാധരന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ ദളിത് കോണ്‍ഗ്ര്‌സ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതി സ്ഥാനാര്‍ത്ഥിയായ രമ്യയുടെ മാനത്തെ ചോദ്യം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

Share
Leave a Comment