ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ കണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്നും 1 കോടി 80 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
നരേന്ദ്ര മോദി അരുണാചലിലെ പസിഗഡില്‍ നടത്തുന്ന തെരഞ്ഞെടുപ്പു റാലിയില്‍ വെച്ച് വിതരണം ചെയ്യാനായി കൊണ്ടുപോയ തുകയാണ് പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ബിജെപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുകയാണ് അവര്‍ അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ തവണ ബി.ജെ.പി അധികാരത്തിലെത്തിയതുപോലും വോട്ടിന് പണം നല്‍കിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നും 1 കോടി 80 ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. ഇത്രയും തുക എന്തിനാണ് അവര്‍ കൊണ്ടുപോയത്. പെട്ടികളില്‍ അടുക്കിവെച്ച തുക പൊലീസ് പിടിച്ചെടുക്കുന്നത് നമ്മളോരോരുത്തരും കണ്ടതാണ്. മാത്രമല്ല മറ്റൊരു കാറില്‍ നിന്നാണ് ഈ പെട്ടികള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലേക്ക് മാറ്റുന്നത്. ഈ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.
Post Your Comments