Latest NewsKerala

കേരളത്തിലെ തുറമുഖ വ്യവസായത്തിന് കരുത്തുപകരാന്‍ ചെറുകിട തുറമുഖങ്ങളിലേക്ക് കൂടുതൽ സർവീസുകൾ

കൊച്ചി: ബേപ്പൂര്‍ തുറമുഖം വഴി വിദേശചരക്ക് നീക്കം ശക്തിപ്പെടുത്താൻ വഴിതെളിയുന്നു. യു.എ.ഇ, ഇറാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള ചരക്ക് കപ്പല്‍ സര്‍വീസ് വ്യാപിപ്പിക്കുതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അന്താരാഷ്ട്ര ഫ്രീസോ അധികൃതര്‍ ബേപ്പൂരിലെത്തി പോര്‍ട്ട് ഓഫീസറുമായി ചര്‍ച്ച നടത്തി. ബേപ്പൂരിലേക്ക് ചെറുകിട കപ്പലുകള്‍ മുഖേന ചരക്ക് നേരിട്ടെത്തിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ സംബന്ധിച്ചാണ് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വിനി പ്രതാപുമായി ചര്‍ച്ച ചെയ്തത്.

shortlink

Post Your Comments


Back to top button