മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആയുധങ്ങളുമായെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്നും, കെഎല്‍ 57 ക്യു 6370 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നും നാട്ടുകാര്‍ പറയുന്നു. നാലാംമൈല്‍ ഭാഗത്തേക്കാണ് ഇരുകാറുകളും പോയത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മാനന്തവാടി-കോഴിക്കോട് റോഡില്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ കാര്‍ കൊണ്ട് ഇടിച്ചിട്ട ശേഷം സംഘം കാറില്‍ കയറ്റി കൊണ്ടു പോയത്. സ്‌കൂട്ടറിന് പുറകെ വന്ന ഒരു കാര്‍ യുവാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രണ്ടു കാറുകളിലായാണ് സംഘമെത്തിയത്. ഒരു കാര്‍ സമീപത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്ന് ആയുധധാരികളായ ഒരു സംഘം പുറത്തിറങ്ങി നാട്ടുകാരെ ഭയപ്പെടുത്തുകയും സ്‌കൂട്ടറിലെത്തിയ യുവാവിനെ ആ കാറില്‍ തന്നെ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.
Post Your Comments