Latest NewsUAE

റെസ്റ്റോറന്റിനുള്ളിൽ യുവാവിന് ക്രൂര മർദ്ദനം ; പ്രതികൾക്ക് പിഴ വിധിച്ച് കോടതി

ഫുജൈറ: റെസ്റ്റോറന്റിനുള്ളിൽവെച്ച് യുവാവിന് ക്രൂരമായി മർദ്ദിച്ച മൂന്ന് പ്രതികൾക്ക് പിഴ വിധിച്ച് കോടതി. 2,000 ദിർഹം വീതമാണ് പിഴ. പ്രതികളെ ഒരുമാസത്തേക്ക് ജയിലിൽ കിടക്കണമെന്നും കോടതി വിധിച്ചു. ഹോട്ടലിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയവർ തമ്മിലായിരുന്നു തർക്കം. പിന്നീടത് അടിപിടിയിൽ കലാശിക്കുകയായിരുന്നു.

ഉടൻ റസ്റ്റോറന്റ് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു.മൂന്ന് പ്രതികളേയും പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.ഫുജൈറ മിസ്ഡമീണർ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. റെസ്റ്റോറന്റിനുള്ളിലെ നിരീക്ഷണ ക്യാമറകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button