തൃശൂർ : തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും ലോക്‌സഭയിലേക്ക് ജനവിധി തേടും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെതാണ് തീരുമാനം. തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നെങ്കിലും അല്‍പ്പ സമയം മുന്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയിരുന്നു.
Bharatiya Janata Party releases list of candidates for parliamentary constituencies of Mahesana and Surat in Gujarat and Thrissur in Kerala. pic.twitter.com/gRfDPPz3wT
— ANI (@ANI) April 2, 2019
തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെയാണ് തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തത്. പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം തൃശ്ശൂരിനെ എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന ആലോചനയാണ് സുരേഷ് ഗോപിയുടെ പേരില്‍ എത്തിച്ചത്.
പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന നേരത്തെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
Post Your Comments