ജയ്പുര്‍: രാജ്യത്ത് രണ്ട് ഒളിമ്പ്യന്മാര്‍ മത്സരിക്കുന്നത് നിങ്ങള്‍ക്കറിയാമോ?രാജസ്ഥാനിലെ ജയ്പുര്‍ റൂറല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ഈ മത്സരം നടക്കുന്നത്.
കേന്ദ്ര കായികമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍, ഡിസ്‌കസ് ത്രോ താരവും ഒളിമ്പ്യനുമായ കൃഷ്ണ പുനിയയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
കൃഷ്ണ പുനിയ നിലവില്‍ രാജസ്ഥാനിലെ സാദുല്‍പുരില്‍നിന്നുള്ള നിയമസഭാംഗമാണ്. 2013-ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. അതേസമയം ജയ്‌സാല്‍മര്‍ സ്വദേശിയായ റാത്തോഡ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയാണ്.
റാത്തോഡ് സൈന്യത്തില്‍നിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. ജയ്പുര്‍ റൂറലില്‍നിന്നു കഴിഞ്ഞതവണ മത്സരിച്ചുജയിച്ച റാത്തോഡ് മോദിസര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീടാണ് കായികവകുപ്പ് ലഭിച്ചത്.
കൃഷ്ണ പുനിയ മൂന്ന് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തിട്ടുണ്ട്, 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു.കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയായ കൃഷ്ണ
പുനിയ
Post Your Comments