കണ്ണൂര്‍: പ്രിയങ്കാ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രിയങ്കയ്ക്ക് 48 വയസുണ്ടെങ്കിലും അവരെ യുവ സുന്ദരി എന്നാണ് വിശേഷിപ്പിക്കുന്നത് എന്നായിരുന്നു ശ്രീധരന് പിള്ളയുടെ വാക്കുകള്‍.
അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് ശ്രീധരന് പിള്ളയുടെ പരാമര്‍ശം. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു ശ്രീധരന് പിള്ളയുടെ മോശം വാക്കുകള്‍.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കും. മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്ന് വയനാട്ടിലെ ന്യൂനപക്ഷ സ്വാധീനം പരാമര്‍ശിച്ച് ശ്രീധരന് പിള്ള പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments