KeralaLatest News

ബന്ധുനിയമന വിവാദം ; വിജിലൻസിന് ഹൈക്കോടതിയുടെ നിർദ്ദേശം

കൊച്ചി : മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദ കേസിൽ നടപടി വിശദീകരിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നിർദ്ദേശം. യൂത്ത് ലീഗ് നേതാവ്  പികെ ഫിറോസിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.അഴിമതി നിരോധന നിയമ പരിധിയിലുള്ള നടപടിയുണ്ടോയെന്ന് കോടതി ആരാഞ്ഞു.

ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ബന്ധുവിനെ ഡെപ്യൂട്ടി മാനേജറായി മന്ത്രിയുടെ ബന്ധുവിനെ നിയമിച്ചെന്നായിരുന്നു ആരോപണം.അതേസമയം കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button