ഡൽഹി : പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേലിന് തിരിച്ചടി.ഹർജി അടിയന്തിരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹാര്‍ദികിന്റെ ആവശ്യം. ഇതോടെ ഹാര്‍ദിക് പട്ടേലിന് ലോക്സഭ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഗുജറാത്തിൽ മത്സരിക്കാനിരിക്കുകയായിരുന്നു പട്ടേൽ.ഏപ്രിൽ നാലിനാണ് ഗുജറാത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
2015ൽ പട്ടീദാർ ക്വാട്ട ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭ സമയത്ത് നടന്ന മെഹ്സാനയിലെ കലാപത്തിലെ പ്രതിയാണ് ഹർദിക് പട്ടേൽ. ഈ കേസിൽ വിസ്നഗർ സെഷൻസ് കോടതി ഹർദികിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
1951 ലെ ജനപ്രതിനിധി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഹാർദികിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. എന്നാൽ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് എട്ടിന് ഹാർദിക് ഹൈകോടതിയെ സമീപിച്ചിരുന്നു.ഹൈകോടതി വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പട്ടേൽ നേരത്തെ പറഞ്ഞിരുന്നു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിക്ക് മുമ്പ് ഹാർദികിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി നേടണമായിരുന്നു. തനിക്ക് വിജയസാധ്യതയുണ്ടെന്നും കേസിൽ സ്റ്റേ അനുവദിക്കണമെന്നും ഹാർദിക് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതുമാണ്. എന്നാൽ കോടതി പ്രതികൂല നിലപാടാണ് സ്വീകരിച്ചത്.
Post Your Comments