ബീജിംഗ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 23 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ സംഭവത്തില്‍ നഴ്‌സറി ടീച്ചര്‍ അറസ്റ്റില്‍. ജിയോസൂവിലെ മെംഗ്മെങ്ങ് കിന്റര്‍ഗാര്‍ടനിലെ കുട്ടികളാണ് ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അപകടാവസ്ഥ അതിജീവിച്ച കുട്ടികളില്‍ മിക്കവരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
എന്തോ കഴിച്ചതിനു ശേഷം കുഞ്ഞിന് ഛര്‍ദ്ദിയും ബോധക്ഷയവുമുണ്ടായെന്ന് ഫോണ്‍ കോള്‍ ലഭിച്ചതായി ഒരു കുട്ടിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എത്തിയപ്പോള്‍ കുട്ടി അബോധവസ്ഥയിലായിരുന്നെന്നും മറ്റ് കുട്ടികളും ഛര്‍ദ്ദിച്ച് അവശരായിരുന്നെന്നും ഇയാള്‍ പറഞ്ഞു. കുട്ടികള്‍ക്ക് നൈട്രേറ്റ് വഴി വിഷബാധയുണ്ടായതാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
നൈട്രൈറ്റ് കാന്‍സറിന് കാരണമാകുന്നതാണ്. അബദ്ധവശാല്‍ ഇത് ഉള്ളില്‍ ചെന്നാല്‍ കരളിനും വൃക്കയ്ക്കും ദോഷം ചെയ്യും. നൈട്രൈറ്റ് ബാധയേറ്റ കുട്ടികളെല്ലാം ഒരേ ഗ്രേഡിലുള്ളവരായിരുന്നു. സ്‌കൂളില്‍ നിന്നുള്ള കഞ്ഞി കഴിച്ചതിന് ശേഷമാണ് കുട്ടികള്‍ അവശരായത്. ഒരു അധ്യാപകന്‍ കഞ്ഞിയില്‍ നൈട്രേറ്റ് ഇട്ടതാണ് കുട്ടികള്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ജിയൂസോവിലെ പ്രാദേശിക പബ്ലിക് സെക്യൂരിറ്റി ബ്യൂറോ അധ്യാപകനെ തടഞ്ഞുവെയക്കുകയായിരുന്നു.
Post Your Comments